കാട്ടാക്കട:കാട്ടാക്കടയിൽ ഭാര്യയെയും മകനെയും ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. ചാമവിള സി.എസ്.ഐ പള്ളിക്ക് സമീപം താമസിക്കുന്ന നിഷാദാണ്(45)കൈതക്കോണത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാര്യ സ്വപ്ന(40),മകൻ അഭിനവ്(11)എന്നിവരെവെട്ടി പരിക്കേൽപ്പിച്ചത്.സ്വപ്ന നക്രാംചിറ പെട്രോൾ പമ്പിലെ ജോലിക്കായി വരുന്നതിനിടെ കൈതക്കോണത്ത് വച്ച് നിഷാദ് ആക്രമിച്ചു. രാവിലെ 5.30 ഓടെയാണ് സംഭവം .ഈ സമയം വന്ന ടിപ്പർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണമാണ് വലിയദുരന്തം ഒഴിവായത്.കാട്ടാക്കടയിൽ സ്വകാര്യ ആശുപത്രിയിൽ പ്രഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുത്രിയിലേക്ക് മാറ്റി.ഇരുവരും കുടുംബ പ്രശ്നങ്ങളാൽ അകന്നു കഴിയുകയായിരുന്നു.മുൻപും ഇയാൾ സ്വപ്നയെ ആക്രമിച്ചിട്ടുണ്ട്.ഇത് സംബന്ധിച്ച് കാട്ടാക്കട പൊലീസിൽ പരാതിയും ഉണ്ടായിരുന്നു.സ്വപ്നക്ക് വയറ്റിലും മകൻ അഭിനവിന് കൈക്കും പരിക്കുണ്ട്.ഇവരുടെ മൂത്തമകൻ ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.