
കല്ലമ്പലം:ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് നാവായിക്കുളം ആയുർവേദ ഡിസ്പെൻസറി എതുക്കാട് ഐ.സി.ഡി.എസ് ഓഫീസിൽ ബോധവത്കരണ ക്ലാസ് നടത്തി.നാവായിക്കുളം ആയുർവേദ ഡിസ്പെൻസറി ഡോക്ടർ ശൈവയുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ നാവായിക്കുളം അശോകൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യകരമായ ജീവിതത്തിന് ആയുർവേദം എന്ന വിഷയത്തിൽ ഡോ.ഗായത്രിചന്ദ്രനും,സ്ത്രീരോഗങ്ങളിൽ യോഗയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോ.ആതിരമോളും, ജീവിതശൈലീരോഗങ്ങൾ എന്ന വിഷയത്തിൽ ഡോ.രേഷ്മയും ക്ലാസ് എടുത്തു.