വർക്കല: സെൻസ് വർക്കലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടക മത്സരം നവംബർ 2 മുതൽ 8 വരെ കണ്ണംബ ഹൃഷികേശ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. കവിയൂർ പൊന്നമ്മയുടെ ഓർമ്മക്കുമുന്നിൽ സമർപ്പിക്കുന്ന നാടകമത്സരം 2ന് വൈകിട്ട് 6.30ന് അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.സെൻസ് സീനിയർ എക്സിക്യൂട്ടീവ് അംഗം ആർ.മുകുന്ദൻ ഭദ്രദീപം തെളിക്കും. പ്രസിഡന്റ് ഡോ.എം.ജയരാജു അദ്ധ്യക്ഷത വഹിക്കും.പ്രോഗ്രാം കോഓർഡിനേറ്റർ ഷോണി.ജി ചിറവിള കവിയൂർ അനുസ്മരണം നടത്തും. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി,ഡ്രീംസ് ഹോട്ടൽ മാനേജിംഗ് ഡയറക്ടർ ബഷീർ എന്നിവർ മുഖ്യാതിഥികളായിരിക്കും.സെൻസ് രക്ഷാധികാരി കെ.കെ.രവീന്ദ്രനാഥ്,പ്രോഗ്രാംകമ്മിറ്റി ചെയർമാൻ വിക്രം കെ. നായർ,കൺവീനർ എസ്.ബാബുരാജ് എന്നിവർ സംസാരിക്കും.സെക്രട്ടറി സുജാതൻ കെ.അയിരൂർ സ്വാഗതവും ട്രഷറർ വിജയൻമകം നന്ദിയും പറയും.തുടർന്ന് 7വരെ നടക്കുന്ന മത്സരനാടകങ്ങളിൽ ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷൻ അവതരിപ്പിക്കും3ന് രാത്രി 7ന് പത്തനാപുരം ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ നാടകം,4ന് രാത്രി 7ന് കോഴിക്കോട് രംഗഭാഷയുടെ നാടകം, 5ന് രാത്രി 7ന് കൊല്ലം അനശ്വരയുടെ നാടകം,6ന് രാത്രി 7ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം,7ന് രാത്രി 7ന് കൊച്ചിൻ സംഘകലയുടെ നാടകം,പ്രവേശനം പാസ് മൂലം നിയന്ത്റിക്കും. 8ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും സിനിമാ ടിവി താരം അനൂപ് ശിവസേവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം ആത്മമിത്രയുടെ ശലഭവർണ്ണങ്ങൾ നാടകം.