തിരുവനന്തപുരം: ബഹിരാകാശത്ത് ആദ്യമായി ഷൂട്ട് ചെയ്ത ഫീച്ചർ ഫിലിം ദി ചലഞ്ചർ ഇന്ന് വൈകിട്ട് 3ന് വഴുതക്കാട് കലാഭവൻ തിയേറ്ററിൽ പ്രദർശിപ്പിക്കും.റഷ്യൻ ഏജൻസി ന്യൂ സിറ്റിയും തിരുവനന്തപുരത്തെ റഷ്യൻ ഹൗസും കെ.യു.ഡബ്ലിയു.ജെയുമായി സഹകരിച്ചാണ് പ്രദർശനം.പ്രവേശനം സൗജന്യം.ഫോൺ: 73562 24024.
റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ സഹകരണത്തോടെ 2023ലാണ് ചിത്രം നിർമ്മിച്ചത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ അപകടത്തിൽപ്പെട്ട ബഹിരാകാശ സഞ്ചാരിയുടെ ചികിത്സയ്ക്കായെത്തുന്ന വനിതാ ഡോക്ടറുടെ ബഹിരാകാശ യാത്രയാണ് ഇതിവൃത്തം.