വർക്കല:യു.കെ.എഫ് എൻജിനിയറിംഗ് കോളേജ് യുവജനശക്തി ലഹരിക്കെതിരെ എന്ന സന്ദേശത്തിൽ സംഘടിപ്പിക്കുന്ന യു.കെ.എഫ് മിനി മാരത്തോൺ ഇന്ന് രാവിലെ 10ന് പാരിപ്പള്ളി അമൃതാ സ്കൂൾ ജംഗ്ഷനിൽ ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഷാലിജ് .പി.ആർ ഫ്ലാഗ് ഓഫ് ചെയ്യും.പാരിപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ എ.നിസാർ ,കേരള പൊലീസ് വോളിബാൾ ടീം ക്യാപ്ടൻ ടി.എൻ.മുഹമ്മദ് ഇഖ്ബാൽ എന്നിവർ വിശിഷ്ടാഥിതിയായിരിക്കും.