p

തിരുവനന്തപുരം: കൊല്ലം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 535/2023) തസ്തികയിലേക്ക് നവംബർ 2 ന് 1.30 മുതൽ
3.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് വയനാട് ജില്ലയിലെ സെന്റർ നമ്പർ 1253, എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ, വയനാട് പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1180984 മുതൽ 1181183 വരെയുള്ളവർ എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ (പ്ലസ്ടു വിഭാഗം), വയനാട് എന്ന കേന്ദ്രത്തിൽ ഹാജരായി പരീക്ഷയെഴുതണം.


അഭിമുഖം

ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ ആയുർവേദ (കാറ്റഗറി നമ്പർ 125/2023) തസ്തികയിലേക്ക് നവംബർ 6, 7, 8, 14, 15, 20, 21, 22, 27, 28 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കിർത്താഡ്സ് വകുപ്പിൽ ഇൻവെസ്റ്റിഗേറ്റർ (ആന്ത്രോപോളജി/സോഷ്യോളജി) (കാറ്റഗറി നമ്പർ 185/2022) തസ്തികയിലേക്ക് നവംബർ 6, 7 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

മ​സ്റ്റ​റിം​ഗ് ​ന​ട​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ട്ര​ഷ​റി​യി​ൽ​ ​നി​ന്ന് ​നേ​രി​ട്ടും​ ​വി​വി​ധ​ ​ബാ​ങ്കു​ക​ളി​ലൂ​ടെ​യും​ ​സ​ർ​വ്വീ​സ് ​പെ​ൻ​ഷ​ൻ​ ​വാ​ങ്ങു​ന്ന​വ​രി​ൽ​ 2024​ ​വ​ർ​ഷ​ത്തി​ൽ​ ​മ​സ്റ്റ​റിം​ഗ് ​ന​ട​ത്താ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ​ ​ന​വം​ബ​ർ​ 30​ന് ​മു​മ്പ് ​വാ​ർ​ഷി​ക​ ​മ​സ്റ്റ​റിം​ഗ് ​പൂ​ർ​ത്തി​യാ​ക്ക​ണം.