photo

നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം കൊറളിയോട് ശാഖയിൽ പ്രവർത്തിച്ചുവരുന്ന ഗുരുകൃപ മൈക്രോഫിനാൻസ് യൂണിറ്റ് വാർഷികാഘോഷം നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ജി.ആർ.രേഖയുടെ അദ്ധ്യക്ഷതയിൽ ശാഖാ വനിതാസംഘം സെക്രട്ടറി ഡി.ഗിരിജകുമാരി സ്വാഗതം പറഞ്ഞു.ജോയിന്റ് കൺവീനർ ജിജി.ജെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിയൻ ഭരണസമിതി അംഗങ്ങളായ ഗോപാലൻ റൈറ്റ് , വനിത സംഘം യൂണിയൻ പ്രസിഡന്റ് എസ്. ലത കുമാരി , സെക്രട്ടറി കൃഷ്ണാ റൈറ്റ് തുടങ്ങിയവർ സംസാരിച്ചു. മുൻ ശാഖാ സെക്രട്ടറി സി.രഘുനാഥൻ നന്ദി പറഞ്ഞു.