
പാറശാല: ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും നീന്തൽ പരിശീലനത്തിന് അവസരം. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഒരേക്കറിൽ ആധുനിക സൗകര്യങ്ങളോടുകൂടി പുതുക്കിപ്പണിത നീന്തൽ കുളവും മിനി സിമ്മിംഗ്പൂളും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രീ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മിനി സിമ്മിംഗ് പൂളും, പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വലിയ നീന്തൽ കുളവും ആണ് നിർമ്മിച്ചിരിക്കുന്നത്. വേണ്ട പരിശീലകനെയും നിയമിച്ചു. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ നായർ, അക്കാഡമിക്ക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ, മാനേജർ മോഹനകുമാരൻ നായർ, പ്രിൻസിപ്പൽ രേണുക എന്നിവർ പങ്കെടുത്തു.