1

പോത്തൻകോട് : ലോകത്തിന് ഇന്ത്യ നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് ആയുർവേദമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരിയിൽ ആയുർവേദ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ആയുർവേദമെന്നാൽ ഔഷധസേവ മാത്രമല്ല, ജീവിതത്തിൽ നിത്യവും അഭ്യസിക്കേണ്ട ഒന്നാണ്. ഒരാളുടെ പ്രായത്തിനനുസരിച്ചും ശാരീരിക വ്യവസ്ഥകൾക്കനുസരിച്ചും ശരീരത്തെ ക്രമീകരിക്കുന്ന ശാസ്ത്ര ശാഖയാണ്. ജീവിതത്തിന്റെ ആത്യന്തികമായ സമഗ്രതയെ മനസിലാക്കിത്തരുന്ന ഈ ചികിത്സാരീതി പ്രകൃതിയോടിണങ്ങി ജീവിക്കാൻ നമ്മളോട് ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ആരോഗ്യസർവകലാശാല രജിസ്ട്രാർ ഡോ.ഗോപകുമാർ.എസ്. വിശിഷ്ടാതിഥിയായി. ആരോഗ്യഭക്ഷണം എന്ന വിഷയത്തിൽ പോത്തൻകോട് ഗവ. ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ജാക്വിലിൻ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ ട്രഷറർ എം.ബാലമുരളി, ശാന്തിഗിരി മെഡിക്കൽ സർവീസസ് മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ.ജയശ്രീ.എൻ, ഡോ.ബി.രാജ്കുമാർ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ പോത്തൻകോട് യൂണിറ്റ് സെക്രട്ടറി ഡോ.ജയഹരി, ഡോ.ശ്രീലക്ഷ്മി, ജ്യോതി ഉദ യഭാനു, അശോക്, ശ്രീജിത്ത്, കുമാരി പാർവതി, ഹരീഷ്.ആർ തുടങ്ങിയവർ സംസാരിച്ചു.