ശ്രീകാര്യം: തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവം നവംബർ 5, 6, 7, 8 തീയതികളിൽ നടക്കും. നവംബർ 4ന് രാവിലെ 10 മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം, സെന്റ് ഗൊരേറ്റിസ് എൽ.പി.എസ് നാലാഞ്ചിറ,സെന്റ് ഗൊരേറ്റിസ് എച്ച് എസ്.എസ് നാലാഞ്ചിറ, ഗവ.യു.പി.എസ് കുശവർക്കൽ എന്നീ സ്‌കൂളികളിലാണ് കലോത്സവ വേദികൾ.സെന്റ് ഗൊരേറ്റിസ് എച്ച് എസ്.എസ് നാലാഞ്ചിറയിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ സജി വി.എസ് അദ്ധ്യക്ഷത വഹിച്ചു. സെന്റ് ഗൊരേറ്റിസ് എച്ച് എസ്.എസ്.എച്ച്.എം. സിസ്റ്റർ അക്വിന സ്വാഗതം പറഞ്ഞു. നഗരസഭ കിണവൂർ വാർഡ് കൗൺസിലർ സുരകുമാരി യോഗം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കേശവദാസപുരം വാർഡ് കൗൺസിലർ അഡ്വ. അംശുവാമദേവൻ, പാതിരപ്പള്ളി വാർഡ് കൗൺസിലർ കസ്തൂരി, സെന്റ് ഗൊരേറ്റിസ് എൽ.പി.എസ്.എച്ച്.എം. സിസ്റ്റർ വന്ദിത, സെന്റ് ഗൊരേറ്റിസ് എച്ച് എസ്. എസ്. പ്രിൻസിപ്പൽ സുജ, ഗവ.യു.പി. എസ് കുശവർക്കൽ എച്ച്. എം. ഷീലാകുമാരി, സുഭാഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കമ്മിറ്റികളിലെ കൺവീനർമാർ, അതതു സ്‌കൂളുകളിലെ പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.