തിരുവനന്തപുരം: ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി വനിതാ ഡോക്ടർമാരുടെ സ്റ്റാർട്ട് അപ്പ്. ആയുർവേദ ഡോക്ടർമാരായ എം.ഗൗരി,അനില സേതുമാധവൻ എന്നിവർ ചേർന്ന് ഒരുക്കുന്ന സീക്രട്ട് ഹ്യൂസ് എന്ന സ്റ്റാർട്ട് അപ്പ് സംരംഭത്തിന് ബുധനാഴ്ച തുടക്കമാകും.ഉച്ചയ്ക്ക് 2.30ന് മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് സ്റ്റാർട്ട് അപ്പിന്റെ പ്രോഡക്ട് ശ്രേണിയുടെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം നിർവഹിക്കും.ക്രീം,ജെൽ,സിറപ്പ്,ഫേസ്‌പാക്ക്,ഓയിൽ,ലിപ് ബാം എന്നീ ആറ് ഉത്പന്നങ്ങളാണ് വിപണിയിലിറക്കുന്നത്. ചർമ്മത്തിന്റെ വ്യത്യസ്തത തിരിച്ചറിഞ്ഞ് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഉത്പന്നങ്ങളാണുള്ളത്. ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖരായ ഡോ.പി.വി.ഉണ്ണികൃഷ്ണൻ, സി.പത്മകുമാർ, ഡോ.ജെ.ഹരീന്ദ്രൻ നായർ,രശ്മി മാക്സിം എന്നിവർ പങ്കെടുക്കും