car

ആര്യനാട്:പിന്നോട്ടെടുത്ത കാർ നിയന്ത്രണം തെറ്റി കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം ബൈക്കും വീടിന്റെ മതിലും തകർത്ത് നിന്നു.കാലിനും കൈയ്ക്കും ഗുരുതര പരുക്കേറ്റ ചക്കിപ്പാറ സ്വദേശി ഷാൻ (36)നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 5.30തോടെ ആര്യനാട് കാനക്കുഴി പള്ളിമുക്കിൽ യേശുദാസിന്റെ വീടിന്റെ മുൻവശത്തെ മതിലാണ് തകർന്നത്. മതിലിന് സമീപം ഒതുക്കിവച്ചിരുന്ന യേശുദാസിന്റെ മകൻ അജിൽദാസിന്റെ ബൈക്കിനും നാശമുണ്ടായി.വെള്ളറട സ്വദേശിയൂം കുടുംബവും ചെടി ചട്ടികൾ വാങ്ങാൻ എത്തിയതാണിവിടെ.ചട്ടികൾ വാങ്ങിയ ശേഷം ഇയാൾ കാർ പിന്നോട്ട് എടുക്കവെ ടയർ തടഞ്ഞു നിൽക്കുകയും ഇതറിയാതെ വീണ്ടും ആക്സിലേറ്റർ അമർത്തിയപ്പോൾ കാർ പിന്നോട്ട് കയറി നിയന്ത്രണം തെറ്റിയായിരുന്നു അപകടം.