
തിരുവനന്തപുരം:
തമലം പാറെക്കടവ് പാലത്തിനു സമീപം റെയിൽവേ പാളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൈമനം നരിപ്പിൽ ലെയ്ൻ മേലേതുണ്ടിൽ വീട്ടിൽ ( എംആർഎ 132(എ) എസ് എസ് അഭിലാഷി (33) നെയാണ് കണ്ടെത്തിയത്. കാട്ടാക്കട മുരള്യ മിൽക്കിലെ സെയിൽസ് എക്സിക്യൂട്ടിവായിരുന്നു അഭിലാഷ്. അച്ഛൻ: പരേതനായ സോമൻ. അമ്മ: സുധ (സുധ സ്റ്റോർ, നരിപ്പിൽ). സഹോദരൻ: എസ് എസ് അനീഷ്. ഭാര്യ: എം കെ ശാലിനി. മകൾ: ആദ്യ. സഞ്ചയനം വെള്ളി 8.30ന്.