
മലയിൻകീഴ്: പൊട്ടിപ്പൊളിഞ്ഞ മലയിൻകീഴ്-പേയാട് റോഡിൽ നവീകരണം പൂർത്തിയാകാത്തതിനാൽ വാഹന-കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടേറുന്നു. മെറ്റൽ ഇളകിമാറി വൻ കുഴികൾ രൂപപ്പെട്ട ചില
ഭാഗങ്ങളിൽ ടാറിംഗ് നടത്തിയെങ്കിലും ഭൂരിഭാഗവും കുഴികളായിത്തന്നെ കിടക്കുകയാണ്.മലയിൻകീഴ് ക്ഷേത്ര ജംഗ്ഷനിൽ റോഡിന്റെ ഒരുവശം ഇപ്പോഴും കുഴിയാണ്. മൂന്ന് റോഡ് സംഗമിക്കുന്ന ഭാഗമാണിത്.
തകർന്ന റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ തെറിച്ച് യാത്രക്കാരുടെ ദേഹത്തും വ്യാപാര സ്ഥാപനങ്ങളിലേക്കും പതിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുചക്രവാഹനാപകടങ്ങളുൾപ്പെടെ നിത്യേന നിരവധി അപടങ്ങളാണ് ഇവിടെ നടക്കാറുള്ളത്.
മഴപെയ്യുമ്പോൾ റോഡിലെ കുഴികളിൽ വെള്ളക്കെട്ടാകും. മലയിൻകീഴ് മുതൽ പേയാട് വരെ റോഡിനും ഇതേ അവസ്ഥയാണ്. പൈപ്പ് സ്ഥാപിക്കാനെടുത്ത റോഡിന് ഇരുവശത്തെയും കുഴിയാണ് റോഡ് തകരാൻ കാരണം. മലയിൻകീഴ് ജംഗ്ഷനിലും റോഡിനിരുവശത്തും കുണ്ടും കുഴിയുമായി കിടക്കുകയാണ്.
കുഴിയും വെള്ളക്കെട്ടും
കാട്ടാക്കട ഭാഗത്തേക്ക് പോകുന്ന റോഡിൽ മലയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലും കുഴിയും വെള്ളക്കെട്ടുമാണ്.ട്രഷറി റോഡ് ആരംഭിക്കുന്നിടത്തും വൻകുഴികളാണ്. റോഡ് അകുറ്റപണികൾ ചെയ്യാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം.ട്രഷറി റോഡിന് സമീപത്തും ക്ഷേത്ര ജംഗ്ഷനിലും പൈപ്പിനെടുത്ത കഴികൾ മൂടാതെ കിടക്കുന്നതും അപകടങ്ങളുണ്ടാക്കുന്നുണ്ട്.
കുഴികളിൽ മണ്ണ് നീക്കിയിട്ട് പോയ വാട്ടർ അതോറിട്ടി അധികൃതർ റോഡ് നവീകരിക്കേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനാണെന്നും നിശ്ചിത തുക ഒടുക്കിയാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതെന്നുമാണ് പറയുന്നത്.
ഗതാഗതക്കുരുക്കും
മലയിൻകീഴ്,പേയാ
മലയിൻകീഴ് ജംഗ്ഷനിലെ റോഡിന്റെ വീതിക്കുറവാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. മലയിൻകീഴ് ജംഗ്ഷനുൾപ്പെട്ട റോഡ് നവീകരിക്കാൻ അധികൃതർ വിമുഖത കാട്ടുന്നുവെന്നാണ് ആക്ഷേപം.
മലയിൻകീഴ് ജംഗ്ഷനിൽ ഇപ്പോഴും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.
നവീകരിക്കാതെ
യാത്രക്കാരുടെ ജീവന് ഭീഷണിയായ മലയിൻകീഴ്-പേയാട്
പ്രഖ്യാപനങ്ങൾ വന്നെങ്കിലും നവീകരണ പ്രവർത്തനങ്ങൾ മാത്രമുണ്ടായില്ല.