തിരുവനന്തപുരം: മുട്ടത്തറ നഴ്സിംഗ് സി-മെറ്റ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളും പുത്തൻപാലം യു.പി.എച്ച്.സിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ പ്രദർശന മേളയും 31ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കണ്ണമൂല എം.പി പദ്മനാഭൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ,​സൗജന്യ നേത്ര പരിശോധന,​ദന്ത പരിശോധന,​രക്ത പരിശോധന,​ക്ഷയരോഗ നിർണയം,​ആരോഗ്യ പ്രദർശന മേള,​ബോധവത്കരണ ക്ളാസ് എന്നിവ ഉണ്ടായിരിക്കും.