y

തൃപ്പൂണിത്തുറ: മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനും സുറിയാനി പണ്ഡിതനും സുവിശേഷകനുമായ കണ്ടത്തിൽ തോമസ് കോറെപ്പിസ്‌കോപ്പ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തൃപ്പൂണിത്തുറ നടമേൽ മർത്ത മറിയം യാക്കോബായ പള്ളിയിൽ.

മലങ്കര യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റിയംഗം, വർക്കിംഗ് കമ്മിറ്റിയംഗം, കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറി, ഭദ്രാസന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ നടമേൽ മർത്ത മറിയം യാക്കോബായ പള്ളിയിൽ 33 വർഷം വികാരിയായിരുന്നു.

എസ്.എൻ.ഡി.പി യോഗത്തിന്റെ സർവമത സമ്മേളനങ്ങളിലും സർവമത പ്രാർത്ഥനകളിലും സ്ഥിരം ക്ഷണിതാവായിരുന്നു. കണ്ടത്തിൽ ഉലഹന്നാൻ - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: റോയ് തോമസ് (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), റെയ്മോൾ. മരുമക്കൾ: മിനി, അഡ്വ. ജോൺ ദാനിയേൽ.