kelu

നേമം: പുരോഗതിക്കായി കേരളം മതേതര മൂല്യങ്ങൾ മുറുകെപ്പിടിച്ച് ഒരുമിച്ച് പോരാടണമെന്ന് മന്ത്രി ഒ.ആർ കേളു . നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ നേമം ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെയും ഹരിത കർമ്മ സേനാംഗങ്ങളുടെ സംഗമവും കളക്ഷൻ ട്രോളി ബാഗ് വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി.ഹരിത ഓഫീസുകളുടെ സർട്ടിഫിക്കറ്റ് വിതരണം നവ കേരളം മിഷൻ സംസ്ഥാന കോഓർഡിനേറ്റർ ഡോ.ടി.എൻ.സീമ നിർവഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ കില ഡയറക്ടർ ജനറൽ നിസാമുദീൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്കുമാർ,നേമം ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ എന്നിവർ മുഖ്യതിഥികളായി.ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, അംഗം ഭഗത് റൂഫസ്,നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻ നായർ,പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാഗേഷ്,ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,വിളപ്പിൽ പഞ്ചയത്ത് പ്രസിഡന്റ് ലില്ലിമോഹൻ,വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിമുരളി, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻനായർ,മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി,ബി.ഡി.ഒ അജയ് ഘോഷ് എന്നിവർ പങ്കെടുത്തു.