വർക്കല: ഇടവ ജനതാമുക്ക് ജനതാ ആട്സ് ആന്റ് സ്പോർട്സ് ക്ലബ് റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് രാവിലെ 10ന് നടക്കുന്ന കേരളപ്പിറവി ശ്രേഷ്ഠഭാഷാ ദിനാഘോഷം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി.എസ്.സുനിൽ ഉദ്ഘാടനം ചെയ്യും.ലൈബ്രറി പ്രസിഡന്റ് എസ്.മനാഫ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എ.ഷിഹാബുദ്ദീൻ, ഡോ.എസ്.എസ്.ശ്രീകുമാർ,വർക്കല സജീവ് തുടങ്ങിയവർ പ്രഭാഷണം നടത്തും.ലൈബ്രറി സെക്രട്ടറി ഷിജികുമാർ.എസ് സ്വാഗതവും ഷംഷാദ്ബീഗം.എ നന്ദിയും പറയും. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി,എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾകായി നടത്തുന്ന കേട്ടെഴുത്ത് മത്സരം നവംബർ 3ന് രാവിലെ 10ന് ലൈബ്രറിഹാളിൽ നടക്കും.