photo

ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന സത്സംഗ ഭക്ത ജന സംഗമം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു.സഭവിള ആശ്രമം വനിത ഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.വനിതാ സംഘം കോ ഓർഡിനറ്റർ രമണി ടീച്ചർ വക്കം ഗുരു കൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും നടത്തി. ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, എസ്.എസ്.സജിരാജ്, എസ്.എസ്.ശ്രീരാജ്,യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്.ഡി. ചിത്രാംഗദൻ, എസ് എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ബൈജു തോന്നയ്ക്കൽ, പി.എസ്.ചന്ദ്രസേനൻ, ആശ്രമം സെക്രട്ടറി വിജയ അനിൽകുമാർ, ശാർക്കര ഗുരുക്ഷേത്ര ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ,വനിത സംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, സെക്രട്ടറി ഷീല സോമൻ, വൈസ് പ്രസിഡന്റ് കീർത്തി കൃഷ്ണ, ജോയിന്റ് സെക്രട്ടറി ശ്രീജ അജയൻ, ട്രഷറർ ഉദയകുമാരി വക്കം എന്നിവർ സംസാരിച്ചു.