sreeram-edit

തിരുവനന്തപുരം: ധനകാര്യ വകുപ്പിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിൽ ജോലി ചെയ്യുന്ന ശ്രീറാം വെങ്കിട്ടരാമന് രണ്ട് ദിവസത്തെ ചികിത്സാ ചെലവിനത്തിൽ 46,568 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. കഴിഞ്ഞ ഫെബ്രുവരി 3നും മാർച്ച് 2നും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ നടത്തിയതിന് ചെലവായ 47,963 രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 22നാണ് ശ്രീറാം കത്ത് നൽകിയിരുന്നത്. എന്നാൽ എന്ത് അസുഖത്തിനുള്ള ചികിത്സയാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.