ayurveda

വർക്കല : ഭാരതീയ ചികിത്സാ വകുപ്പ്,നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം,ജില്ലാ പഞ്ചായത്ത്,വർക്കല നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ വർക്കല ഗവ. ജില്ല ആയുർവേദ ആശുപത്രിയിൽ നടന്ന ദേശീയ ആയുർവേദ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജബീഗം നിർവഹിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജിത അതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു.നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷൈജു മുഖ്യപ്രഭാഷണം നടത്തി.കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഡോ. പ്രമോദ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ വർക്കല ഏര്യാ ട്രഷറർ ഡോ.ഷാരോൺ , എൻ.എ.എം മെഡിക്കൽ ഓഫീസർ ഡോ. ശ്രീജിത്ത്, എച്ച്.എം സി . അംഗം വിക്രമൻ, ജില്ലാ മെഡിക്കൽ ഓഫീസ് സീനിയർ സൂപ്രണ്ട് മനോജ് എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അജിത ഐ.ടി സ്വാഗതവും സീനിയർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസ് അലക്സ് നന്ദിയും പറഞ്ഞു.