
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8.45 നും 9.45 നും ഇടയ്ക്ക് തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്.നവംബർ 7നാണ് വലിയ കാണിക്ക,8ന് രാത്രി ഫോർട്ട് സുന്ദര വിലാസം കൊട്ടാരത്തിന് മുന്നിൽ തയാറാക്കുന്ന വേട്ടക്കളത്തിൽ പള്ളിവേട്ട,9ന് വൈകിട്ട് ശംഖുംമുഖം കടവിൽ ആറാട്ട്.ആറാട്ട് എഴുന്നള്ളത്ത് തിരിച്ചെത്തിയശേഷം പൊന്നുംശ്രീബലി. 10ന് നടത്തുന്ന ആറാട്ട് കലശത്തോടെയാണ് ഉത്സവം സമാപിക്കുന്നത്.
ഇന്നുമുതൽ ദർശന സമയത്തിലുള്ള ക്രമീകരണം: പുലർച്ചെ - 3.30 മുതൽ 4.45വരെ,രാവിലെ - 6.30 - 7,10.30 മുതൽ ഉച്ചവരെ.വൈകിട്ട് 5.30 - 6.ആറാട്ട് ദിവസം വൈകിട്ട് ദർശനം ഉണ്ടായിരിക്കുന്നതല്ല.ഇന്ന് പുലർച്ചെ 3.30 - 4.45വരെയും, രാവിലെ 10.30 മുതലും വൈകിട്ട് അഞ്ചുമുതൽ 6.15 വരെയും 6.45 മുതൽ 7.20 വരെയുമാണ് ദർശനം.