prathapan

തിരുവനന്തപുരം: ഗവൺമെന്റ് പ്രസ് എംപ്ലോയീസ് സഹകരണ സംഘത്തിലെ നിക്ഷേപത്തിന് പലിശ നിരക്ക് ഉയർത്താതെ വായ്പകൾക്ക് മാത്രം ഒരു ശതമാനം പലിശ വർദ്ധിപ്പിച്ച നടപടിക്കെതിരെ തൊഴിലാളികളായ സഹകാരികൾ പ്രതിഷേധിച്ചു. പ്രക്ഷോഭസമരം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും ഗവൺമെന്റ് പ്രസ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റുമായ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സിന്ധു അദ്ധ്യക്ഷത വഹിച്ചു.വഞ്ചിയൂർ രാധാകൃഷ്ണൻ,യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ കരമന അനിൽകുമാർ,അജിത് ലാൽ,അനീഷ് കൃഷ്ണ,സംസ്ഥാന ജോയിന്റ് സെക്രട്ടറി വൈ.സന്തോഷ്,ഷാജി പോൾ,യൂണിറ്റ് സെക്രട്ടറിമാരായ ടി.ജോയി,എ.എൻ.സജീദ്,സത്യരാജ് എന്നിവർ പങ്കെടുത്തു.