തിരുവനന്തപുരം: കല്ലിയൂർ ഗ്രാമപഞ്ചായത്ത്,കേരളകൗമുദി ബോധപൗർണമി ക്ലബ്,നിംസ് മെഡിസിറ്റി എന്നിവ സംയുക്തമായി നടത്തുന്ന സൗജന്യ മെഗാമെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ഇന്ന് പുന്നമൂട് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന പരിപാടി കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്യും
കല്ലിയൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.ജില്ലാപഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് അംഗം ആർ.ജയലക്ഷ്മി,കല്ലിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്‌ണ,വൈസ് പ്രസിഡന്റ് എൽ.ശാന്തിമതി,ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പ്രീതാറാണി,കല്ലിയൂർ സർവീസ് സഹകരണ ബാങ്ക് പ്രിസിഡന്റ് എം.വിജകുമാർ,കല്ലിയൂർ ക്ഷീര വികസന സഹകരണസംഘം പ്രസിഡന്റ് കെ.എൻ.വിജയകുമാർ,പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.ആർ.റാണി,കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ്,കേരളകൗമുദി സ്‌പെഷ്യൽ പ്രോജക്ട് ഹെഡ് മഞ്ജു വെള്ളായണി എന്നിവർ പങ്കെടുക്കും.
നിംസിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്.രജിസ്ട്രേഷൻ രാവിലെ 9ന് ആരംഭിക്കും.സരിൻ ശിവൻ (പി.ആർ.ഒ നിംസ് മെഡിസിറ്രി ഫോൺ: 9947278158, എസ്.ആർ.സുജിത്,(കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ ഫോൺ: 9946108198 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.