തിരുവനന്തപുരം: സി.പി.എം കഴക്കൂട്ടം ഏരിയാ സെക്രട്ടറിയായിരുന്ന ശ്രീകാര്യം അനിലിന്റെ നിര്യാണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അനുശോചിച്ചു. കലാകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ വേർപാട് സി.പി.എമ്മിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും ഇരുവരും അനുശോചന സന്ദേശത്തിൽ അറിയിച്ചു.