തിരുവനന്തപുരം: സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ പുറത്തുനിന്നുള്ള അക്രമികൾ കടന്നുകയറി ജീവനക്കാരനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.സി.എ.ആർ.ഡി ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ധർണ നടത്തി.ബാങ്കിന് മുന്നിൽ നടന്ന ധർണ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ അക്രമിക്കുന്ന ശൈലി ഇടതുപക്ഷം തുടരുകയാണെന്നും ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.അസോസിയേഷൻ പ്രസിഡന്റ് വി.എസ്.ഹരീന്ദ്രനാഥ്,ബാങ്ക് ഡയറക്ടർ പി.കെ.രവി,അസോസിയേഷൻ ജനറൽ സെക്രട്ടറി ജെ.രാമകൃഷ്ണൻ,ടി.എസ്.എ വർക്കിംഗ് പ്രസിഡന്റ് എം.എ.അനിൽ കുമാർ,ജോയിന്റ് സെക്രട്ടറിമാരായ എൻ.സ്മിത,അജ്മൽ,കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നേതാവ് കെ.പി.അജിത് ലാൽ എന്നിവർ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.