തിരുവനന്തപുരം: സിനി ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ രണ്ടാമത് സംസ്ഥാന സമ്മേളനവും അംഗങ്ങൾക്കുള്ള ഇൻഷ്വറൻസ് പദ്ധതി ഉദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നിർമ്മാതാവായ ദിനേശ് പണിക്കർ അംഗങ്ങൾക്ക് ഇൻഷ്വറൻസ് പോളിസി വിതരണം ചെയ്തു.സംസ്ഥാന പ്രസിഡന്റ് രാജേഷ് ബാലരാമപുരം അദ്ധ്യക്ഷത വഹിച്ചു.രാജ്കുമാർ,ലത,പ്രസാദ് റാന്നി,ജോയ് മൂവാറ്റുപുഴ തുടങ്ങിയവർ പങ്കെടുത്തു.