തിരുവനന്തപുരം: കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് പി.ജി സെന്റർ ആശുപത്രിയിൽ കായചികിത്സ വിഭാഗത്തിന്റെ കീഴിൽ 18നും 60നും ഇടയിൽ പ്രായമുള്ളവർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മദ്യപാനം കൊണ്ടല്ലാതെയുള്ള ഫാറ്റിലിവർ,രക്തത്തിൽ യൂറിക് ആസിഡ് കൂടിയ അവസ്ഥ,ശ്വാസതടസം,മാനസിക സമ്മർദ്ദവും വിഷാദവും (18 നും 40നും ) എന്നീ രോഗങ്ങൾക്കാണ് ചികിത്സ. നവംബർ 1 മുതൽ 15വരെ സൗജന്യ പരിശോധനയും ചികിത്സയും നൽകും.വിവരങ്ങൾക്ക് ഫോൺ: 8891948248.