തിരുവനന്തപുരം:കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് മുൻ എം.ഡി ജോൺ ഡാനിയേൽ രചിച്ച 'മാറ്റങ്ങൾക്ക് ജനങ്ങളോടൊപ്പം' എന്ന പുസ്തകം വൈ.എം.സി.എ ഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു.വൈ.എം.സി.എ പ്രസിഡന്റ് ഇടിക്കുള സക്കറിയ അദ്ധ്യക്ഷത വഹിച്ചു.ജസ്റ്റിസ് ബഞ്ചമിൻ കോശി, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്,ഡോ. കോശി.എം.ജോർജ്,ടോം തോമസ്,എം.ആർ.മുരളി തുടങ്ങിയവർ പങ്കെടുത്തു.