തിരുവനന്തപുരം:വിഴിഞ്ഞം ഊറ്ററ ശ്രീ ചിദംബരനാഥ ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി ഉത്സവം നവംബർ 2ന് ആരംഭിച്ച് 7ന് സമാപിക്കും. ഷഷ്ഠി ഉത്സവത്തോടനുബന്ധിച്ച് ആറുദിവസവും പതിവ് പൂജകൾക്കുപുറമെ രാവിലെ 10ന് സുബ്രഹ്മണ്യ സ്വാമിക്ക് വിശേഷാൽ അഭിഷേകങ്ങൾ, മുഴുകാപ്പ് ചാർത്ത്, ഷഷ്ഠിപൂജ, ദിവസവും ഷഷ്ഠി പ്രസാദ ഉൗട്ട്, സ്കന്ദ ഷഷ്ഠി ദിവസത്തിൽ കാവടി, അഭിഷേകം തുടങ്ങിയവ ഉണ്ടായിരിക്കും.ഈ വർഷത്തെ സ്കന്ദ ഷഷ്ഠി ഉത്സവത്തിന് വ്രതങ്ങൾക്ക് വേണ്ടിയുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭരണസമിതി അറിയിച്ചു.