തിരുവനന്തപുരം:പേട്ട കാക്കോട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി വ്രതാചരണം നവംബർ 2 മുതൽ 7 വരെ ക്ഷേത്ര മേൽശാന്തി പൂവള്ളിമഠം ജീവൻപോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.നവംബർ രണ്ടുമുതൽ ഏഴുവരെ രാവിലെ 6.15ന് ഗണപതിഹോമം,10ന് അഭിഷേകം,വിശേഷാൽ അഭിഷേകം,10.30ന് 108 കുടം ജലധാര,വൈകിട്ട് 6.45ന് ദീപാരാധന,5ന് വൈകിട്ട് നാഗസുബ്രഹ്മണ്യപൂജ.6ന് രാവിലെ 10.30ന് ഏകാദശദ്രവ്യ കലശാഭിഷേകം.7ന് രാവിലെ 8ന് സ്കന്ദഹോമം,9ന് നവകവും പഞ്ചഗവ്യവും മറ്റ് കലശപൂജകളും,10.30ന് കലശാഭിഷേകം,41 കുടും ഭസ്മാഭിഷേകം,വിശേഷാൽ പഞ്ചാമൃതാഭിഷേകേ,വൈകിട്ട് 6.45ന് അലങ്കാര ദീപാരാധന എന്നിവ നടക്കും.