തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ മജീഷ്യൻ മനു പൂജപ്പുരയെ കാണാതായത് അല്പസമയം പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

തിരുവനന്തപുരത്ത് നിന്ന് ഐലൻഡ് എക്സ്പ്രസിൽ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും. തിരുവല്ലയെത്തിയപ്പോൾ മനു ഫോണുൾപ്പെടെ ട്രെയിനിൽ വച്ച് വെള്ളമെടുക്കാൻ സ്റ്റേഷനിലിറങ്ങി. എന്നാൽ വെള്ളമെടുത്ത് മടങ്ങവെ ട്രെയിൻ വിട്ടു പോവുകയായിരുന്നു. മനുവിനെ കാണാതായതോടെ വീട്ടുകാർ പരിഭ്രാന്തരാവുകയും ഉടൻ കോട്ടയം റെയിൽവേ സ്റ്റേഷനിലിറങ്ങി പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആർ.പി.എഫും പൊലീസും അന്വേഷണമാരംഭിച്ച് അല്പസമയത്തിനകം മനു തിരുവല്ലയിൽ നിന്ന് വീട്ടുകാരെ വിളിച്ച് താനിവിടെയുണ്ടെന്ന് അറിയിച്ചു. ഇരുകൂട്ടരും തിരിച്ച് വീട്ടിലേക്ക് മടങ്ങി.