തിരുവനന്തപുരം: തിരുവനന്തപുരത്തെ കർമ്മ സോഷ്യോ കൾച്ചറൽ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വലിയശാല അങ്കണവാടിയിൽ ദീപാവലി ആഘോഷിച്ചു. കർമ്മ പ്രസിഡന്റ് കെ. മഹാദേവൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ദീപാവലി പടക്കങ്ങളും, മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും, പഠനോപകരണങ്ങളും കർമ്മ സമ്മാനിച്ചു. പി.സിന്ധു,കമ്മിറ്റിയംഗം രാജേന്ദ്രൻ, വൈഷ്ണവി എന്നിവർ പ്രസംഗിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.