a

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിന്റെ ഡിജിറ്റൽ കേരളം പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം ഉദ്ഘാടനവും പൂർത്തീകരണ പ്രഖ്യാപനവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷിജു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യമുന, ജനപ്രതിനിധികളായ ഉദയ, പ്രസന്ന, ജയന്തി സോമൻ, ജൂനിയർ സൂപ്രണ്ട് വിനോദ് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് ഉമേഷ് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനരാജീവ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഷീബ നന്ദിയും പറഞ്ഞു.