a

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിലെ 5 കേന്ദ്രങ്ങളെ പ്രകൃതി സൗഹൃദ ഹരിത ടൂറിസം കേന്ദ്രങ്ങളായി തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം നാളെ നടക്കും. അഞ്ചുതെങ്ങ് കോട്ട, കായിക്കര മഹാകവി കുമാരനാശാൻ സ്മാരകം, പൊന്നുംതുരുത്ത്, അഞ്ചുതെങ്ങ് ലെെറ്റ് ഹൗസ്, കുമാരനാശാൻ ചെറുപ്രായത്തിൽ വന്നിരുന്ന് കവിതയെഴുതിയിരുന്ന നെടുങ്ങണ്ട അരിയിട്ടകുന്നിലെ ചെമ്പകത്തറ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട പ്രകൃതി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതമിഷനുമായി ചേർന്ന് അഞ്ചുതെങ്ങ് പഞ്ചായത്ത് ഭരണസമിതി നേതൃത്വം നൽകുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രഖ്യാപനം. ജെെവ-അജെെവ ദ്രവമാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് സംസ്കരിക്കുന്നതിന് സുസ്ഥിര സംവിധാനം ഒരുക്കിയതിലൂടെയാണ് നേട്ടം കെെവരിക്കാനായിട്ടുളളത്. നാളെ വെെകിട്ട് 4ന് അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തിൽ കളക്ടർ അനുകുമാരി പ്രഖ്യാപനം നടത്തും. നവകേരളം കോഓർഡിനേറ്റർ ഡോ.ടി.എൻ.സീമ,പഞ്ചായത്ത് പ്രസിഡന്റ് വി.ലെെജു എന്നിവർ പങ്കെടുക്കും.