hi

കിളിമാനൂർ:അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെനാൽപ്പതാം രക്തസാക്ഷിത്വ ദിനാചരണവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജന്മദിന ആഘോഷവും സംഘടിപ്പിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എ.ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ എ.ആർ.ഷമീം അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഷീജ സുബൈർ,കർഷക കോൺഗ്രസ് സംസ്ഥാന വൈസ്.പ്രസിഡന്റ്‌ അടയമൺ എസ് മുരളീധരൻ,ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.മോഹൻലാൽ,വാർഡ് പ്രസിഡന്റ്‌ എസ്.രാജേഷ് എന്നിവർ പങ്കെടുത്തു.