
കിളിമാനൂർ:കേരള പ്രദേശ് കർഷക കോൺഗ്രസ് പഴയ കുന്നുമ്മേൽ മണ്ഡലം കമ്മിറ്റി അടയമൺ ജംഗ്ഷനിൽ സംഘടിപ്പിച്ച് ഇന്ദിരാ ഗാന്ധി നാല്പതാമത് രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ എസ്. മുരളീധരൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ. മനോഹരൻ,ജി.ഹരിദാസ്,ദാസ് പനച്ചവിള , ലതിക,രമണൻ,രഞ്ജു തുടങ്ങിയവർ പങ്കെടുത്തു.കർഷക കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു.