തിരുവനന്തപുരം: വിജ്ഞാന സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ മാത്യു എം.കുഴിവേലിയുടെ 50-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം വൈ.എം.സി.എ ഹാളിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.മുതിർന്ന ബി.ജെ.പി നേതാവ് കെ.രാമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ.ബാലൻ കുഴിവേലി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, മുൻ എം.പി സി.പി.നാരായണൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻസൈക്ലോപീഡിയ പബ്ലിക്കേഷൻ അസിസ്റ്രന്റ് എഡിറ്റർ ആർ.അനിരുദ്ധൻ, ബി.കൃഷ്ണൻ നായർ, ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ, പാൽക്കുളങ്ങര വാർഡ് കൗൺസിലർ പി.അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
.