
തിരുവനന്തപുരം: പക്ഷാഘാത ദിനത്തോടനുബന്ധിച്ച് ലയൺസ് ഇന്റർനാഷണലും ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസും ചേർന്ന് വാക്കത്തോൺ സംഘടിപ്പിച്ചു. പക്ഷാഘാതം നേരിടുന്നതിനെക്കുറിച്ച് അവബോധം വളർത്തുന്നതായിരുന്നു ലക്ഷ്യം. അഡീ. ഡി.ജി.പി പി.വിജയൻ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്നും ആരംഭിച്ച് വെള്ളയമ്പലം വഴി കനകക്കുന്ന് കൊട്ടാരത്തിന്റെ മുൻവശം വരെ നടന്ന വാക്കത്തോണിൽ 350ലേറെ പേർ പങ്കെടുത്തു. ശ്രീചിത്രയിലെ ന്യൂറോളജി വകുപ്പിലെ പ്രൊഫസർമാരായ ഡോ.ശൈലജ.പി.എൻ, ഡോ.സപ്ത എറാട്ട് ശ്രീധരൻ, ഡോ.ഈശ്വർ, ഡോ.അജയ് എന്നിവർ പങ്കെടുത്തു.