പോത്തൻകോട് : ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം 92-ാമത് ശിവഗിരി തീർത്ഥാടന ഇടത്താവളം കമ്മിറ്റി രൂപീകരിച്ചു. ഡിസംബർ 30.31 തീയതികളിൽ ശിവഗിരി തീർത്ഥാടകർക്ക് ഗുരുപുജ പ്രസാദ വിതരണവുംതീർത്ഥാടന സമ്മേളനവും നടത്തും. രക്ഷാധികാരികളായി അയിലം ഉണ്ണികൃഷ്ണൻ, വി.സുദർശനൻ പാരിപ്പള്ളി, പ്രബോദ് ആലപ്പി, ആലപ്പി രമണൻ (ചെയർമാൻമാർ),ഡോ.ബി.സീരപാണി (വർക്കിംഗ് ചെയർമാൻ),എം.പി . സുഭാഷ് (ഫുഡ്, പബ്ലിസിറ്റി ചെയർമാൻ) തുടങ്ങി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. സർവ്വമത സമ്മേളനശതാബ്ദി, കുമാരനാശാൻ ശതാബ്ദി, മാഹാത്മാഗാന്ധി ശിവഗിരിയിൽ ഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി തുടങ്ങിയ സമ്മേളനങ്ങളും ശതാബ്ദി പുരസ്കാര വിതരണവും നടത്തുമെന്ന് ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ അറിയിച്ചു.ആത്മീയ കേന്ദ്രം ചെയർമാൻ' കെ.എസ് ജ്യോതി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.സീരപാണി, അയിലം ഉണ്ണികൃഷ്ണൻ, കരിക്കകം ബാലചന്ദ്രൻ, മാന്നാനം സുരേഷ്, ബാബു സുശ്രുതൻ, ലാൽകുമാർ, കാട്ടായികോണം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ശിവഗിരിക്കും ചെമ്പഴന്തിക്കും ഇടയ്ക്ക് വാവറമ്പലത്താണ് തീർത്ഥാടന ഇടത്താവളം