
കറുപ്പ് വേഷം അണിഞ്ഞ് കൂലി ടീമിനൊപ്പം സ്റ്റൈൽ മന്നൻ രജനികാന്ത്. കൂലി ടീമിന്റെ ദീപാവലി ആശംസയായി പങ്കുവച്ച് ചിത്രം രജനികാന്തിന്റെ ആരാധക പേജിൽ ശ്രദ്ധ നേടുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു. മലയാളി സാന്നിദ്ധ്യമായി സൗബിൻ ഷാഹിർ, ഛായാഗ്രകൻ ഗിരീഷ് ഗംഗാധരൻ എന്നിവർ കൂലിയുടെ ഭാഗമായുണ്ട്.