തിരുവനന്തപുരം: മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ പുസ്തകങ്ങളും ഉൾപ്പെടുത്തി ഇന്ന് മുതൽ 7 വരെ പ്രവൃത്തി ദിനങ്ങളിൽ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ പുസ്തകപ്രദർശനം നടത്തും.

ഇന്ന് രാവിലെ 11.10 ന് നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ പ്രദർശനം ഉദ്ഘാടനം ചെയ്യും.