
ബാലരാമപുരം: ബന്ധുക്കൽ ഉപേക്ഷിച്ച് അവശനിലയിലായ വൃദ്ധനെ കാവിൻപുറം സുഹൃത് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തു.വെങ്ങാനൂർ കുഞ്ചുമാവറത്തല മേലേ പുത്തൻവീട്ടിൽ രാജമണിയെ (54)ആണ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തത്. കഴിഞ്ഞ കുറേ ദിവസമായി ഇദ്ദേഹം അവശനിലയിലായിരുന്നു.തുടർന്നാണ് വിഴിഞ്ഞം പൊലീസ് ഇദ്ദേഹത്തിന് സംരക്ഷണം നൽകാൻ കാവിൻപുറം സുഹൃത് ചാരിറ്റബിൾ സൊസൈറ്റി അധികൃതരെ സമീപിച്ചത്.വിഴിഞ്ഞം എസ്.എച്ച്.ഒ പ്രകാശിന്റെ നേത്യത്വത്തിൽ സി.പി.ഒ അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ്, ആരോഗ്യപ്രവർത്തകരായ ജലീൽ കുമാരി, ബീനാ ബെഞ്ചമിൻ, മഹേഷ് എന്നിവരുടെ നേത്യത്വത്തിൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ്, ട്രഷറർ എസ്.ഷീല, ജീവനക്കാരായ പ്രസന്നകുമാർ,ശരബിന്ദു എന്നിവർ ചേർന്ന് രാജമണിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.