
തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബും ട്രിവാൻഡ്രം മെട്രോ റോട്ടറി ക്ലബും കഴക്കൂട്ടം റേഞ്ച് എക്സൈസസും സംയുക്തമായി കണിയാപുരം എം.ജി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഇന്ന് രാവിലെ 11ന് നടക്കും. ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി രാജേഷ്.ജി.ആർ ഉദ്ഘാടനം ചെയ്യും.
എം.ജി.എം കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്.വിദ്യ പണിക്കർ അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി യൂണിറ്ര് ചീഫ് എസ്.വിക്രമൻ ബോധപൗർണമി സന്ദേശം നൽകും.പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സുഭാഷ് ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തും.റോട്ടറി ക്ലബ് ട്രിവാൻഡ്രം ഡിസ്ട്രിക്ട് ചീഫ് ഓർഗനൈസർ സി.ഷാജി സ്വാഗതം പറയും, റോട്ടറി ക്ലബ് ട്രിവാൻഡ്രം മെട്രോ പ്രസിഡന്റ് ജയാ ശിവാനന്ദൻ,അസിസ്റ്റന്റ് ഗവർണർ സുരേഷ്‌കുമാർ, എക്‌സൈസ് കഴക്കൂട്ടം റേഞ്ച് ഇൻസ്‌പെക്ടർ ബി.സഹീർഷ, കഠിനംകുളം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.എസ്.സാജൻ, കോളേജ് അഡ്മിനിസ്‌ട്രേറ്റ് മാനേജർ ആർ.സുനിൽ കുമാർ, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർമാരായ എസ്.പ്രസന്നകുമാർ,ടി.സനൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.
.