camp

തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബ്,കല്ലിയൂർ ഗ്രാമപഞ്ചായത്ത്,നിംസ് മെഡിസിറ്റി എന്നിവ സംയുക്തമായി പുന്നമൂട് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മെഗാമെഡിക്കൽ ക്യാമ്പ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.കല്ലിയൂർ പഞ്ചായത്തംഗം കെ.സുരേഷ്കുമാ‌ർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് അംഗം ഭഗത് റൂഫസ്,കല്ലിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്‌ണ,കല്ലിയൂർ പഞ്ചായത്തംഗം സുമോദ്,കല്ലിയൂർ ക്ഷീര വികസന സഹകരണ സംഘം പ്രസിഡന്റ് കെ.എൻ.വിജയകുമാർ,പുന്നമൂട് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ഷൈൻരാജ്,കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ്,ലേഖകൻ പി.കെ.ശ്രീകുമാർ,നിംസ് മെഡിസിറ്റി പി.ആർ.ഒ സരിൻശിവൻ എന്നിവർ പങ്കെടുത്തു.കേരളകൗമുദി സർക്കുലേഷൻ വിഭാഗം അസി.മാനേജർമാരായ എസ്.അനിൽകുമാർ,എസ്.ആർ.സുജിത്,എം.കെ.മനു,കേരളകൗമുദി കേളേശ്വരം ഏജന്റ് രഘുവരൻ എന്നിവർ നേതൃത്വം നൽകി.
നിംസ് ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി ഡോ.ബീന വി.എസ് ബോധവത്കരണ ക്ലാസെടുത്തു.ഡോ.അനുഷിന്റെ നേതൃത്വത്തിൽ നിംസിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘം ക്യാമ്പിൽ പങ്കെടുത്തു.രാവിലെ 9ന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2ഓടെ സമാപിച്ചു.