തിരുവനന്തപുരം:ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ഗ്രാമസ്വരാജ് ഫൗണ്ടേഷൻ,ഗുരു വീക്ഷണവും സംയുക്തമായി ഗുരു ചൈതന്യയതിയുടെയും ഡോ.പല്പുവിന്റെയും ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഉപന്യാസ -ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.പേട്ട കെ.പങ്കജാക്ഷൻ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം കൗൺസിലർ സുജാദേവി ഉദ്ഘാടനം ചെയ്തു.പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ അദ്ധ്യക്ഷത വഹിക്കും.ആർ.എസ്.അനിൽ,രാമദാസ്കതിരൂർ,പി.ജി.ശിവബാബു,കെ.ജയധരൻ,ഡി.കൃഷ്ണമൂർത്തി,കെ.എസ്.ശിവരാജൻ എന്നിവർ സംസാരിച്ചു.അമ്മിണി കുട്ടൻ ടീച്ചർ പ്രാർത്ഥന ആലപിച്ചു.പ്ലാവിള ജയറാം സ്വാഗതവും,പേട്ട വിജയൻ നന്ദിയും പറഞ്ഞു.