
ആറ്റിങ്ങൽ: ദേശീയപാതയിൽ യാത്രക്കാർക്കായി ദിശാബോർഡുകൾ പലസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.പക്ഷേ അവ കാണണമെങ്കിൽ ഈ വള്ളപ്പടർപ്പുകൾ വകഞ്ഞുമാറ്റണം. ആലംകോടിന് സമീപം അവിക്സിനു മുന്നിലെ ദിശാബോർഡ് ഒരുവിധത്തിലും കാണാൻ കഴിയില്ല. ഇപ്പോൾ ഈ പുൽക്കാട് നടപ്പാതയും കൈയേറിത്തുടങ്ങിയിട്ടുണ്ട്. അതോടെ കാൽ നടയാത്രയും ഇവിടെ ദുസഹമായി. പൊതുവെ അപകട മേഘലകൂടിയായ ഇവിടെ നടപ്പാതവിട്ട് റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥവന്നാൽകൂടുതൽഅപകടങ്ങൾക്ക് കാരണമാകും.
 ഇഴന്തുക്കളും
ഈ മേഖല കേന്ദ്രീകരിച്ച് റോഡിനിരുവശത്തും ബസ് സ്റ്റോപ്പ്, സ്വകാര്യ ആശുപത്രി, എൽ.പി. സ്കൂൾ, കൂടാതെ അന്യ സംസ്ഥാനക്കാരുടെ വഴി വാണിഭം എന്നിവയും പ്രവർത്തിക്കുന്നുണ്ട്. പുൽക്കാട്ടിൽ ഇഴജന്തുക്കളുടെ ഭീഷണിയുണ്ടന്നും നാട്ടുകാർ പറയുന്നു. ഒരാൾപൊക്കത്തിലധികം പാഴ്‌ചെടികൾ വളർന്നിട്ടും അത് നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.