കള്ളിക്കാട്:കള്ളിക്കാട് പഞ്ചായത്തിലെ വനിതകളുടെ പഞ്ചായത്തുതല സംഗമം വനിതാ ജംഗ്ഷൻ 2ന് ഉച്ചയ്ക്ക് രണ്ട് മുതൽ കള്ളിക്കാട് ജംഗ്ഷനിൽ നടക്കും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു.വി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ചിലെ ആർ.ആർ.ടി അംഗം ജി.എസ്.റോഷ്നി ഉദ്ഘാടനം ചെയ്യും.ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ചിത്ത് മുഖ്യാതിഥിയായി പങ്കെടുക്കും.റൈറ്റ്സ് ഡയറക്ടർ രാധാ ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 3.30മുതൽ കലാപരിപാടികൾ,രാത്രി 12ന് കള്ളിക്കാട് മുതൽ മൈലക്കര ജംഗ്ഷൻ വരെ രാത്രി നടത്തം.