general

ബാലരാമപുര: കരിങ്കൽ കഷണം കൊണ്ട് കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ.വഴിമുക്ക് അയണിമൂട് വിളാകം വീട്ടിൽ അഫ്സൽ(20)​, അന്തിയൂർ ചാമവിളയിൽ രഞ്ജിത്ത് (22)​ എന്നിവരെയാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി 8 ഓടെയായിരുന്നു സംഭവം. റോഡിൽ ഗതാഗതക്കുരുക്കുണ്ടായതോടെ ബൈക്കിന് പോകാൻ സൗകര്യം നൽകിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ സജികുമാറുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെട്ടു.തുടർന്ന് ബൈക്ക് ബസിനെ കുറുകെ കൊണ്ടുവന്ന് നിറുത്തിയിട്ടു.രഞ്ജിത്തായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.പിന്നിലിരുന്ന് വരികയായിരുന്ന അഫ്സൽ ബസിന്റെ ഗ്ലാസ് കരിങ്കൽ കഷണം കൊണ്ട് തകർക്കുകയായിരുന്നു. ഗ്ലാസിന്റെ ചില്ല് തെറിച്ച് വീണ് സജികുമാറിന്റെ വിരലുകൾക്ക് നിസാര പരിക്കേറ്റു.സജികുമാറിന്റെ മൊഴിയിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഈ ബസ് ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്രിവിട്ടു.ബാലരാമുപുരം എസ്.എച്ച്.ഒ ധർമജിത്ത്,​എസ്.ഐ ജ്യോതി സുധാകർ,​ജി.എസ്.ഐ സതികുമാർ,​പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്,​വിപിൻ,​അനിൽ,​ചിക്കു,​ജിതിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.