indu

തിരുവനന്തപുരം: അയർലൻഡിലെ സെമികണ്ടക്ടർ നിർമ്മാണ കമ്പനിയായ ട്രാസ്നയുടെ ടെക്‌നോപാർക്ക് ഫേസ്4ലെ (ടെക്‌നോസിറ്റി) പുതിയ ഓഫീസ് വ്യവസായ മ ന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സെമികണ്ടക്ടർ നിർമ്മാണ മേഖലയിലെ കേരളത്തിലെ ആദ്യ കമ്പനിയാണിത്. സംസ്ഥാനത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം കണക്കിലെടുത്ത് നിരവധി അന്താരാഷ്ട്ര കമ്പനികൾ ഓഫീസുകൾ തുറക്കുന്നുണ്ടെന്ന് പി. രാജീവ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ട്രാസ്ന ഗ്രൂപ്പ് സി.ഇ.ഒ സ്റ്റെഫാൻ ഫണ്ട് , ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.) കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്.ഹരികിഷോർ, എക്സിക്യുട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള രജിസ്ട്രാർ പ്രൊഫ എ.മുജീബ് എന്നിവർ പങ്കെടുത്തു.

രണ്ടേക്കർ സ്ഥലത്ത് ഒരുങ്ങുന്ന ട്രാസ്ന ടെക്‌നോസിറ്റിയിലെ ആദ്യത്തെ വലിയ നിക്ഷേപമാണ്. രണ്ട് ലക്ഷം ചതുരശ്ര അടിയിലെ ആദ്യഘട്ട ബ്ലോക്കിന്റെ നിർമ്മാണം ജനുവരിയിൽ ആരംഭിക്കും.തുടക്കത്തിൽ 500 തൊഴിലവസരങ്ങളുണ്ടാകും.